Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : State Highway

Kasaragod

സം​സ്ഥാ​ന​പാ​ത ന​വീ​ക​ര​ണം ഇ​ഴ​യു​ന്നു

കാ​ഞ്ഞ​ങ്ങാ​ട്: ഏ​റെ​ക്കാ​ല​ത്തെ മു​റ​വി​ളി​ക​ൾ​ക്കൊ​ടു​വി​ൽ തു​ട​ങ്ങി​യ കാ​സ​ർ​ഗോ​ഡ്-​കാ​ഞ്ഞ​ങ്ങാ​ട് സം​സ്ഥാ​ന​പാ​ത ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ൾ മെ​ല്ലെ​പ്പോ​ക്കി​ൽ. ഊ​രാ​ളു​ങ്ക​ൽ ലേ​ബ​ർ കോ​ൺ​ട്രാ​ക്ട് സൊ​സൈ​റ്റി​യാ​ണ് 36 കോ​ടി രൂ​പ​യ്ക്ക് ന​വീ​ക​ര​ണ​പ്ര​വൃ​ത്തി​ക​ളു​ടെ ക​രാ​ർ ഏ​റ്റെ​ടു​ത്തി​രു​ന്ന​ത്.

വി​വി​ധ​യി​ട​ങ്ങ​ളി​ൽ ഓ​വു​ചാ​ലു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള കോ​ൺ​ക്രീ​റ്റിം​ഗ് ജോ​ലി​ക​ളും പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ൽ പാ​ത​യോ​രം ഇ​ന്‍റ​ർ​ലോ​ക്ക് ചെ​യ്യു​ന്ന പ്ര​വൃ​ത്തി​യു​മാ​ണ് ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​ത്. ഇ​വ പൂ​ർ​ത്തി​യാ​കു​മ്പോ​ഴേ​ക്കും മ​ഴ​ക്കാ​ലം തു​ട​ങ്ങു​മെ​ന്നും റോ​ഡി​ന്‍റെ ടാ​റിം​ഗ് പ്ര​വൃ​ത്തി​ക​ൾ മ​ഴ​ക്കാ​ല​ത്തി​നു ശേ​ഷം മാ​ത്ര​മേ ചെ​യ്യാ​നാ​വൂ എ​ന്നു​മാ​ണ് ക​രാ​റു​കാ​രു​ടെ നി​ല​പാ​ട്. ജൂ​ലൈ 31 ന​കം റോ​ഡ് ന​വീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നാ​യി​രു​ന്നു ക​രാ​ർ. ഈ ​സ​മ​യ​പ​രി​ധി​ക്കു​ള്ളി​ൽ പ്ര​വൃ​ത്തി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​നാ​കി​ല്ലെ​ന്ന് ഊ​രാ​ളു​ങ്ക​ൽ സൊ​സൈ​റ്റി അ​ധി​കൃ​ത​ർ സ​ർ​ക്കാ​രി​നെ അ​റി​യി​ച്ചി​ട്ടു​ണ്ട്.

വി​വി​ധ​യി​ട​ങ്ങ​ളി​ലെ കോ​ൺ​ക്രീ​റ്റിം​ഗ് ജോ​ലി​ക​ളും ഇ​ന്‍റ​ർ​ലോ​ക്ക് പ്ര​വൃ​ത്തി​യും പോ​ലും ഏ​താ​ണ്ട് 50 ശ​ത​മാ​നം മാ​ത്ര​മേ പൂ​ർ​ത്തി​യാ​യി​ട്ടു​ള്ളൂ. പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള പ​ല സ്ഥ​ല​ങ്ങ​ളി​ലും കോ​ൺ​ക്രീ​റ്റിം​ഗ് ജോ​ലി​ക​ൾ പോ​ലും തു​ട​ങ്ങി​യി​ട്ടി​ല്ല. തൊ​ഴി​ലാ​ളി​ക്ഷാ​മ​വും പ​ശ്ചി​മേ​ഷ്യ​ൻ പ്ര​തി​സ​ന്ധി മൂ​ല​മു​ണ്ടാ​യ ടാ​റി​ന്‍റെ ല​ഭ്യ​ത​ക്കു​റ​വും വി​ല​ക്ക​യ​റ്റ​വു​മെ​ല്ലാം സൊ​സൈ​റ്റി അ​ധി​കൃ​ത​ർ കാ​ര​ണ​ങ്ങ​ളാ​യി നി​ര​ത്തു​ന്നു.

ഈ ​മ​ഴ​ക്കാ​ല​ത്തും സം​സ്ഥാ​ന​പാ​ത​യു​ടെ അ​വ​സ്ഥ​യി​ൽ മാ​റ്റ​മൊ​ന്നും ഉ​ണ്ടാ​വി​ല്ലെ​ന്ന് വ്യ​ക്ത​മാ​യ​തോ​ടെ വാ​ഹ​ന​യാ​ത്ര​ക്കാ​രും നി​രാ​ശ​യി​ലാ​യി. നേ​ര​ത്തേ നി​ര​ന്നു​കി​ട​ന്നി​രു​ന്ന കു​ഴി​ക​ൾ പി​ന്നീ​ട് ടാ​ർ മി​ശ്രി​തം ഉ​പ​യോ​ഗി​ച്ച് അ​ട​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ഇ​തോ​ടെ റോ​ഡി​ന്‍റെ നി​ര​പ്പി​ൽ ഏ​റ്റ​ക്കു​റ​ച്ചി​ലു​ക​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ട്. പ​ല​യി​ട​ങ്ങ​ളി​ലും ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ​ക്ക് ഇ​തു വ​ലി​യ അ​പ​ക​ട​സാ​ധ്യ​ത​യാ​കു​ന്നു.

ടാ​റിം​ഗി​നു മു​ന്നോ​ടി​യാ​യി ക​രാ​ർ ക​ന്പ​നി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ റോ​ഡി​ലെ റി​ഫ്ല​ക്ട​റു​ക​ളെ​ല്ലാം അ​ട​ർ​ത്തി​മാ​റ്റി​യ​തോ​ടെ അ​വി​ട​ങ്ങ​ളി​ലെ​ല്ലാം കു​ഴി​യാ​യി​ട്ടു​ണ്ട്. മ​ഴ തു​ട​ങ്ങു​ന്ന​തോ​ടെ വീ​ണ്ടും പു​തി​യ കു​ഴി​ക​ൾ രൂ​പ​പ്പെ​ടു​മെ​ന്നും ആ​ശ​ങ്ക​യു​ണ്ട്. ദേ​ശീ​യ​പാ​ത​യി​ലെ പ്ര​വൃ​ത്തി​ക​ൾ തീ​രാ​ത്ത​തും സ​ർ​വീ​സ് റോ​ഡു​ക​ളു​ടെ വീ​തി​ക്കു​റ​വും മൂ​ലം ന​ല്ലൊ​രു വി​ഭാ​ഗം വാ​ഹ​ന​ങ്ങ​ൾ സം​സ്ഥാ​ന​പാ​ത​യെ ആ​ശ്ര​യി​ക്കു​ന്നു​ണ്ട്.

Latest News

Corehub Up